പാവങ്ങളുടെ ജീവൻ വെച്ച് കളിക്കുന്ന ഡോക്ടർമാരുടെ കൈ വെട്ടിക്കളയും: ബീഹാർ മുഖ്യമന്ത്രി ജിതൻ റാം മഞ്ചി

single-img
18 October 2014

jit-medപാവങ്ങളുടെ ജീവൻ വെച്ച് കളിക്കുന്ന ഡോക്ടർമാരുടെ കൈ വെട്ടിക്കളയുമെന്ന് ബീഹാർ മുഖ്യമന്ത്രി ജിതൻ റാം മഞ്ചി. പക്രി ദയാലിലെ സർക്കാർ ആശുപത്രിയുടെ ഉത്ഘാടനത്തിന് ശേഷമാണ് മുഖ്യന്റെ ഇത്തരത്തിലുള്ള പരാമർശം.

വ്യാജ ഡോക്ടർമാരെ കാണാൻ പോകുന്നതിന് പകരം തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ പോകണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

‘രോഗികൾ ആശുപത്രിയിൽ എത്തുന്ന സമയം അവിടെ ഡോക്ടർമാർ ഇല്ലാതെ വരുകയോ, ജീവൻ രക്ഷാമരുന്നുകൾ ലഭ്യമാകാത്ത അവസ്ഥയോ വന്നാൽ നിങ്ങൾ ഉടന്തന്നെ ജില്ലാ മജിസ്ട്രേറ്റ് സമക്ഷം പരാതി സമർപ്പിക്കേണ്ടതാണ്.

ജില്ലാ മജിസ്ട്രേറ്റ് നിങ്ങളുടെ പരാതി യഥാസമയം പരിഗണിച്ചിട്ടില്ലെങ്കിൽ തീർച്ചായായും നിങ്ങൾ തനിക്ക് കത്തയക്കേണ്ടതാണെന്നും പരാതി ഉടനടി പരിഹരിക്കുമെന്നും, ജിതൻ റാം മഞ്ചിയെന്ന ഞാൻ പാവങ്ങളുടെ ജീവൻ വെച്ച് കളിക്കുന്നവരുടെ കൈ വെട്ടിക്കളഞ്ഞിരിക്കും. പാവങ്ങളുടെ നന്മക്കായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഏതു പ്രശ്നത്തേയും താൻ നേരിടാൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനോടകം തന്നെ മുഖ്യമന്ത്രിയുടെ ഈ പരാമർശത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിട്ടുണ്ട്.