യുപിക്കാരോടുള്ള വിരോധം രാജ് താക്കറെ അവസാനിപ്പിക്കണം; രാജ് താക്കറെയുടേയും യുപി ടാക്സി ഡ്രൈവറുടേയു ഡി.എൻ.എ ഒന്നാണെന്നും സുബ്രമണ്യ സ്വാമി

single-img
18 October 2014

subraആർ.എസ്.എസിനെ പിന്തുണച്ച് സുബ്രമണ്യ സ്വാമി. ഇന്ത്യാക്കാരെല്ലാം ശാസ്ത്രീയപരമായും ചരിത്രപരമായും ഹിന്ദുക്കളാണെന്ന് ബിജെപി നേതാവ് സുബ്രമണ്യ സ്വാമി. ഹിന്ദുവിന്റേയും മുസ്ലിമിന്റേയും ഡി.എൻ.എ ഒന്നാണെന്നും 800 വർഷങ്ങൾക്ക് മുമ്പുവരെ ഇന്ത്യയിൽ മുസ്ലീങ്ങൾ ഇല്ലായിരുന്നെന്നും. മുഹമ്മദ് ഘോരിയുടെ വിജയകരമായ 17 മത്തെ ആക്രമണത്തിന് ശേഷമാണ് ഇന്ത്യയിൽ മുസ്ലീങ്ങൾ വരുന്നതെന്നും. അതിനാൽ അയോദ്ധ്യയിലും കാശിയിലും മധുരയിലും പള്ളികൾ വേണമെന്ന ആവശ്യത്തിൽ നിന്നും മുസ്ലീങ്ങൾ പിന്മാറണമെന്നും സുബ്രമണ്യ സ്വാമി അഭിപ്രായപ്പെട്ടു.

കൂടാതെ അദ്ദേഹം എം.എൻ.എസ് നേതാവ് രാജ് താക്കറെയെ രൂക്ഷമായി വിമർശിക്കാനും മറന്നില്ല. രാജ് താക്കറെ തന്റെ യുപി വിരുദ്ധനിലപാടിൽ നിന്നും പിന്മാറണമെന്നും സ്വാമി ആവശ്യപ്പെട്ടു. കാരണം ഒരിക്കൽ താൻ തന്റെ സുഹൃത്തിന്റെ സഹായത്തോടെ രാജ് താക്കറെയുടെ കേശം സംഘടിപ്പിക്കുക ഉണ്ടായി. പിന്നീട് ഇതേ സുഹൃത്ത് തന്നെ തനിക്ക് വേണ്ടി 100 രൂപ നൽകി യുപി സ്വദേശിയായ ടാക്സി ഡ്രൈവറുടെ കേശവും സംഘടിപ്പിച്ച് തന്നിരുന്നു.

ഈ കേശങ്ങളെ താൻ ഡി.എൻ.എ പരിശോധനക്ക് അയക്കുകയും ചെയ്തു. എന്നാൽ പരിശോധനാഫലം തന്നെ അത്ഭുതപ്പെടുത്തുകയാണ് ഉണ്ടായത്. രാജ് താക്കറെയുടേയും യുപി ടാക്സി ഡ്രൈവറുടേയു ഡി.എൻ.എ ഒരുപോലെ ആയിരുന്നെന്ന് സുബ്രമണ്യസ്വാമി പറഞ്ഞു. ലക്നൗവിൽ ആർ.എസ്.എസിന്റെ കാര്യപരിപാടിയിൽ വെച്ചാണ് സ്വാമി ഇപ്രകാരം അഭിപ്രായപ്പെട്ടത്.