ഫ്രാന്‍സിസ് മാര്‍പാപ്പയെ വിമര്‍ശിച്ച കര്‍ദ്ദിനാളിനെ തരംതാഴ്ത്തി

single-img
18 October 2014

pop17ഫ്രാന്‍സിസ് മാര്‍പാപ്പയെ വിമര്‍ശിച്ച കര്‍ദ്ദിനാളിനെ തരംതാഴ്ത്തി.
കത്തോലിക്കാ സഭയുടെ സ്വവര്‍ഗാനുരാഗ നയത്തിനെതിരായാണു വിമർശനം ഉയർന്നത്.അമേരിക്കൻ കർദ്ദിനാൾ റയ്മൊണ്ട് ബർക്കാണ് തന്നെ തരംതാഴ്ത്തിയ വിവരം അറിയിച്ചത്.

നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തിലുള്ള സിനോഡിൽ സ്വവര്‍ഗാനുരാഗികളോട് കത്തോലിക്ക സഭ തുറന്ന സമീപനം കാണിക്കണമെന്ന് അഭിപ്രായപ്പെട്ടിരിന്നു. പോപ്പിന്റെ ഈ അഭിപ്രായത്തെ ലോകമെമ്പാടുമുള്ള സമൂഹ്യപ്രവർത്തകർ സ്വാഗതം ചെയ്തിരുന്നു.

എന്നാൽ യാഥാസ്ഥിക നിലപാട് വെച്ച് പുലർത്തുന്ന കർദ്ദിനാൾമാർ പോപ്പിന്റെ ഈ അഭിപ്രായത്തോട് യോജിച്ചില്ല. അവരിൽ അമേരിക്കൻ കർദ്ദിനാൾ റയ്മൊണ്ട് ബർക്ക് പോപ്പിനെ വിമര്‍ശിച്ചത്.

‘സിനഡിൽ സ്വവർഗ അനുരാഗത്തെ ക്രിസ്ത്യൻ സമുദായത്തിലേക്ക് ഉൾപെടുത്താനുള്ള അഭിപ്രായം ശരിയായില്ലെന്നും. ഇത്തരക്കാരെ സമുദായത്തിലേക്ക് ഉൾകൊള്ളിക്കാൻ തങ്ങൾ തയ്യാറല്ലെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയെ വിമര്‍ശിച്ചത് ഗുരുതരമായ വീഴ്ച്ചയായി കണ്ടാണ് ഇദ്ദേഹത്തെ തരംതാഴ്ത്തിയത്’.