ഒരു പോത്തിന് വിലയായി 7 കോടി വാഗ്ദാനം; താത്പര്യമില്ലെന്ന് ഉടമ

single-img
18 October 2014

murrahഅന്തർദേശീയ കന്നുകാലി പ്രദർശനത്തിന് എത്തിയ യുവരാജിനെ കണ്ട് ജനം ഞെട്ടി. തെറ്റിധരിക്കേണ്ട 1400 കിലോ വരുന്ന യുവരാജ് എന്ന പോത്തിനെ കണ്ടാണ് കാണികളും ജൂറി അംഗങ്ങളും ഞെട്ടിയത്. പോത്തിന്റെ ഉടമയായ കരംവീർ സിങ്ങിന് കണികളിൽ ഒരാൾ പോത്തിന്റെ വിലയായി നൽകാമെന്ന് പറഞ്ഞത് 7 കോടി രൂപ. എന്നാൽ കരംവീർ സിങ്ങ് തന്റെ മകനെപ്പോലെ സ്നേഹിക്കുന്ന പോത്തിനെ വിൽക്കാൻ കൂട്ടാക്കിയില്ല.

തനിക്ക് യുവരാജ് പ്രതിവർഷം 50 ലക്ഷം രൂപ നേടിത്തരുന്നതായി അദ്ദേഹം പറഞ്ഞു.  14 അടി നീളവും 5 അടി 9 ഇഞ്ച് പൊക്കവുമുള്ള യുവരാജിന് ദിവസം 20 ലിറ്റർ പാലും 5 കിലോ ആപ്പിളും 15 കിലോ മുന്തിയയിനം കാലിത്തീറ്റയും വേണമെന്ന് ഉടമയായ കരംവീർ സിങ്ങ് പറയുന്നു. ദിവസേന 4 കിലോമീറ്റർ നടക്കുന്ന യുവരാജിനെ പോറ്റാൻ പ്രതിദിനം 25,000 രൂപ ചിലവാകുമെന്ന് ഇദ്ദേഹത്തിന് അറിയിച്ചു.

ചണ്ഡിഗറിലെ കർഷകനാണ് 7 കോടി രൂപ, പ്രദർശനത്തിലെ വിജയിയായ യുവരാജിന്റെ വിലയായി നൽകാമെന്ന് പറഞ്ഞത്. മുന്തിയ തരം പ്രത്യുല്പാദന ശേഷിയുള്ള യുവരാജിന്റെ വിത്ത് കോശത്തിന് ആവശ്യക്കാർ ഏറെയാണ്. ആ ഇനത്തിൽ തന്നെ കരംവീറിന് പ്രതിദിനം  2 ലക്ഷത്തിലേറെ രൂപയുടെ വരുമാനമുണ്ട് അദ്ദേഹം അറിയിച്ചു.