മുഖ്യമന്ത്രി ഉറപ്പു നല്‍കി; ഇടതുയുവജനസംഘടനകളുടെ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

single-img
18 October 2014

KODIYERI-e1413567268340സെക്രട്ടേറിയറ്റിനു മുന്നില്‍ ഇടതു യുവജന സംഘടനകള്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ ചേംബറില്‍ ഇടതു യുവജനനേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായത്. പെന്‍ഷന്‍ പ്രായം കൂട്ടില്ല, നിയമന നിരോധനം ഉണ്ടാകില്ല, അഡൈ്വസ് മെമ്മോ നല്കിയ എല്ലാവര്‍ക്കും നിയമനം നല്കും, കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് ഒരു മാസത്തിനകം നിയമനം നല്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.