ജയലളിത ജയിൽമോചിതയായി.

single-img
18 October 2014

jഅനധികൃത സ്വത്ത് സമ്പാദനക്കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത ജയിൽമോചിതയായി. കോടതി ഉത്തരവ് എത്തിയതിനു ശേഷം പരപ്പന അഗ്രഹാര ജയിലില്‍ നിന്നും ജയ പുറത്തിറങ്ങി

ജയിലില്‍ നിന്നിറങ്ങുന്ന ജയലളിത ചെന്നൈയിലേക്ക് തിരിക്കും. ജയയെ സ്വീകരിക്കാന്‍ എഐഎഡിഎംകെ പ്രവര്‍ത്തകരും നേതാക്കളും കൂട്ടത്തോടെ ബാംഗളൂരുവിലെത്തുന്നതിനാല്‍ വന്‍ സുരക്ഷയാണ് ഒരുക്കിയത്.

ജാമ്യത്തിനുള്ള സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെട്ട രേഖകള്‍ വെള്ളിയാഴ്ച വൈകീട്ട് ബാംഗ്ലൂരിലെ പ്രത്യേക കോടതി പിരിയുന്നതിനകം എത്തിക്കാന്‍ ശ്രമം നടന്നെങ്കിലും കഴിഞ്ഞില്ല. അതിനാലാണ് വെള്ളിയാഴ്ച ജയില്‍ വിടാന്‍ കഴിയാതിരുന്നത്.

തമിഴ്‌നാട് മുഖ്യന്ത്രി പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ള എഐഡിഎംകെ നേതാക്കള്‍ ജയലളിതയെ സ്വീകരിക്കും. തമിഴ്‌നാട്ടില്‍ നിന്ന് നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്. പരപ്പന അഗ്രഹാര ജയിലിനു ചുറ്റും ആയിരക്കണക്കിന് ആയിരത്തോളം അധിക പൊലീസുകാരെയാണ് സുരക്ഷയൊരുക്കാന്‍ വിന്യസിച്ചിരിക്കുന്നത്.