പ്രചരിച്ച നഗ്നചിത്രങ്ങള്‍ തന്റേതല്ലെന്ന് സരിത എസ്. നായര്‍

single-img
18 October 2014

sarithaസാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ച ചിത്രങ്ങൾ തന്റേതല്ലെന്ന് സോളാര്‍തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായര്‍.ചിലര്‍ തന്നെ കരിവാരിത്തേയ്ക്കാന്‍ പ്രചരിപ്പിച്ചതാണ് ചിത്രങ്ങള്‍. ഇതിനെതിരെ പത്തനംതിട്ട കോടതിയില്‍ കേസ് ഫയല്‍ചെയ്തതായും അവര്‍ പറഞ്ഞു.

ആറ് വീഡിയോ ക്ലിപ്പുകളാണ് പ്രചരിച്ചിരുന്നത്. അതില്‍ വസ്ത്രം മാറുന്ന ദൃശ്യമാണ് തന്റേതെന്ന് സരിത സമ്മതിച്ചു.28,000 പേര്‍ തന്റെ ചിത്രം കണ്ടതായാണ് കണക്ക്. കോയമ്പത്തൂരില്‍ ഒരു കേസിന്റെ വിചാരണക്കായെത്തിയപ്പോഴാണ് സരിതയുടെ പ്രതികരണം. കാറ്റാടിയന്ത്രം സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് സരിത കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരായത്.