മമ്മൂട്ടി ചിത്രം വര്‍ഷത്തിന്റെ ഓഡിയോ റിലീസിംഗ് വാട്‌സ് ആപ്പിലൂടെ

single-img
17 October 2014

Varshamഒരു സിനിമയുടെ ഗാനം മലയാളത്തിലാദ്യമായി വാട്‌സ് ആപിലൂടെ റിലീസ് ചെയ്യുന്നു. മമ്മൂട്ടി നായകനാകുന്ന വര്‍ഷത്തിലെ ‘കൂട്ട് തേടി’ എന്ന ഗാനമാണ് വാട്‌സ് ആപിലൂടെ റിലീസ് ചെയ്യുന്നത്. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞദിവസം ഇക്കാര്യം അറിയിച്ചത്.

മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ മൊബൈല്‍ നമ്പര്‍ കമന്റ് ചെയ്യുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 10 പേര്‍ക്കാണ് മമ്മൂട്ടി തന്റെ നമ്പരില്‍നിന്ന് ഗാനം വാട്‌സ് ആപ് ചെയ്യുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് നമ്പര്‍ കമന്റ് ചെയ്യാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്.

വാട്‌സ് ആപില്‍ റിലീസ് ചെയ്ത് മൂന്ന് മണിക്കൂര്‍ കഴിഞ്ഞേ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്യൂ. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആശാ ശരത്, മംമ്ത മോഹന്‍ദാസ്, ഗോവിന്ദ് പത്മസൂര്യ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ എഴുതിയ ഗാനങ്ങള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്.