ക്രിക്കറ്റ്‌ താരം അതുൽ ശർമയിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് ലിയാണ്ടർ പേസ് പരാതി നൽകി

single-img
17 October 2014

pഇന്ത്യൻ ക്രിക്കറ്റ്‌ താരം അതുൽ ശർമയിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് ടെന്നീസ് താരം ലിയാണ്ടർ പേസ് ബാന്ദ്ര കുർള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തനിക്കും മകൾക്കും വധഭീഷണിയുണ്ടെന്നാണ് പരാതിയിൽ പറയുന്നത് .

 

പേസിന്റെ മുൻഭാര്യ റിയാ പിള്ളയുമായി അതുലിന് ബന്ധമുണ്ടെന്നും പരാതിയിൽ പറയുന്നു. പേസിന്റെയും റിയയുടെയും എട്ടു വയസുള്ള മകളെ വിട്ടു കിട്ടാൻ റിയ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ മാസം പത്തിന് കോടതിക്ക് പുറത്ത് വച്ചാണ് അതുൽ ഭീഷണിപ്പെടുത്തിയതെന്നും പേസ് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.