2013ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ​ വിതരണം ചെയ്​തു

single-img
17 October 2014

k2013ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ​ വിതരണം ചെയ്​തു. മലയാള സിനിമാ ലോകത്തിന്​ നല്‍കിയ സമാനതകളില്ലാത്ത സമഗ്ര സംഭാവനകള്‍ പരിഗണിച്ച്​ എം.ടിയെന്ന പ്രതിഭയെ 2013-ലെ ജെ.സി ഡാനിയേല്‍ പുരസ്കാരം നല്‍കി ആദരിച്ചു.അവാര്‍ഡ്​ തുക വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന്​ പുരസ്കാര വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.

 

മികച്ച കഥാചിത്രമായ ക്രൈംനമ്പര്‍ 89 നുള്ള പുരസ്കാരം മുഖ്യമന്ത്രിയില്‍ നിന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി. ആര്‍ട്ടിസ്റ്റിന്റെ സംവിധായകന്‍ ശ്യാമപ്രസാദിന്​ മികച്ച സംവിധായകനുള്ള പുരസ്കാരം കൈമാറി. ക്യാഷ്​ അവാര്‍ഡും പ്രശസ്തി പത്രവുമടങ്ങുന്നതാണ്​ പുരസ്കാരം.

 
മികച്ച നടനുള്ള പുരസ്കാരം ഫഹദ്​ ഫാസിലും ലാലും പങ്ക്​ വെച്ചപ്പോൾ മികച്ച നടിക്കുള്ള പുരസ്കാരം ആന്‍ അഗസ്റ്റിനും ഹാസ്യനടനുള്ള പുരസ്കാരം സുരാജ്​ വെഞ്ഞാറമൂടും മുഖ്യമന്ത്രിയില്‍ നിന്ന്​ ഏറ്റുവാങ്ങി. സനൂപ്​ സന്തോഷും അനികയും മികച്ച​ ബാലതാരങ്ങള്‍ക്കുള്ള പുരസ്കാരം പങ്കുവെച്ചു. അതേസമയം വിവാദമായ മികച്ച ഗായകനുള്ള പുരസ്കാരം സംഘാടകര്‍ ഒ‍ഴിവാക്കി. അവാര്‍ഡ്​ പ്രഖ്യാപന വേളയില്‍ ഗായകന്റെ പേര്​ തെറ്റായി നല്‍കിയതിനെച്ചൊല്ലി നേരത്തെ വിവാദമുയര്‍ന്നിരുന്നു.