ഒടുവില്‍ ജയലളിതയ്ക്ക് ജാമ്യം; ശിക്ഷയും സ്റ്റേ ചെയ്തു

single-img
17 October 2014

1164_S_jayalalitha-lബാംഗളൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അനധികൃത സ്വത്തുസമ്പാദനക്കേസില്‍ പ്രത്യേക കോടതി ശിക്ഷിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ അധ്യക്ഷയുമായി ജെ.ജയലളിയ്ക്ക് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജയലളിതയ്ക്ക് വിചാരണക്കോടതി വിധിച്ച നാലുവര്‍ഷത്തെ തടവും 100 കോടി രൂപ പിഴയും സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബഞ്ചാണ് ജയയ്ക്ക് ജാമ്യം അനുവദിച്ചത്. ജയലളിതയ്ക്കുവേണ്ടി പ്രമുഖ അഭിഭാഷകനായ ഫാലി എസ്. നരിമാന്‍ ആണ് ഹാജരായത്.

ജാമ്യം അനുവദിക്കണമെന്ന ജയയുടെ അപേക്ഷ കോടതി അംഗീകരിച്ചു. എന്നാല്‍ പ്രത്യേക കോടതിയുടെ ശിക്ഷ റദ്ദുചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു. എങ്കിലും പ്രത്യേക കോടതിയുടെ ശിക്ഷയില്‍ ഹൈക്കോടതി വിധി പുറപ്പെടുവിക്കും വരെ ഇതിന് സ്റ്റേ സുപ്രീംകോടതി അനുവദിക്കുകയായിരുന്നു.

ജയലതിയ്‌ക്കൊപ്പം പ്രത്യേക കോടതി ശിക്ഷിച്ച തോഴി ശശികല നടരാജന്‍, അനന്തരവള്‍ ഇളവരശി, സഹോദരീപുത്രന്‍ സുധാകരന്‍ എന്നിവര്‍ക്കും സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഈ കേസില്‍ സുപ്രീംകോടതി ഈ ഘട്ടത്തില്‍ തീര്‍പ്പുകല്‍പ്പിച്ചാല്‍ കേസ് രണ്ടുപതിറ്റാണ്‌ടെങ്കിലും ഇനിയും നീണ്ടുപോകുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ നിന്നുള്ള തീര്‍പ്പാണ് ഉണ്ടാകേണ്ടതെന്നു കോടതി വ്യക്തമാക്കി.