ഇന്ത്യയുമായി ഏകദിന, ട്വന്റി 20 പരമ്പരയ്ക്കു തയാറാണെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

single-img
17 October 2014

s ഇന്ത്യയുമായി ഏകദിന, ട്വന്റി 20 പരമ്പരയ്ക്കു തയാറാണെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഇന്ത്യയുമായി അഞ്ച് ഏകദിനവും ഒരു ട്വന്റി 20 മത്സരവുമായിരിക്കും ശ്രീലങ്ക കളിക്കുക. നവംബര്‍ ഒന്നു മുതലായിരിക്കും പരമ്പരയ്ക്കു തുടക്കമാവുക. ഇന്ത്യക്കെതിരെയുള്ള അവസാന ഏകദിനവും ട്വന്റി 20 യും മൂന്ന് ടെസ്റ്റുകളുമാണ് വെസ്റ്റിന്‍ഡീസ് ഉപേക്ഷിച്ചത്.

 

പരമ്പര അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് വെസ്റ്റിന്‍ഡീസ് ടീം മാനേജര്‍ ബി.സി.സി.ഐക്ക്‌ കത്ത് നല്‍കിയിരുന്നു. ടീമിലെ പ്രതിഫലത്തര്‍ക്കത്തെ തുടര്‍ന്നാണ് വെസ്റ്റിന്‍ഡീസിന്റെ തീരുമാനം. ഇക്കാര്യം വിന്‍ഡീസ് ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ ഇന്ന് പരസ്യമായി ഉന്നയിച്ചിരുന്നു. ടീം പ്രതിസന്ധിയിലാണെന്നും ടീമംഗങ്ങള്‍ തനിക്കൊപ്പമാണെന്നും ബ്രാവോ പറഞ്ഞു.