ഡീസല്‍ വില ലിറ്ററിന് 3.50 രൂപ കുറയ്ക്കുമെന്ന് സൂചന

single-img
17 October 2014

dഡീസല്‍ വില ലിറ്ററിന് 3.50 രൂപ കുറയ്ക്കുമെന്ന് സൂചന. രജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഇടിഞ്ഞ പശ്ചാത്തലത്തിലാണിത്. നിലവില്‍ ഡീസല്‍ ലിറ്ററിന് 3.56 രൂപ ലാഭത്തിലാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില്‍ക്കുന്നത്.
ഈ മാസമാദ്യം തന്നെ ഡീസല്‍ വില കുറയുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ തീരുമാനം നീട്ടി വെയ്ക്കുകയായിരുന്നു.

 

അതേസമയം ഞായറാഴ്ച മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റച്ചട്ടം ഇല്ലാതാവുന്ന സാഹചര്യത്തില്‍ അന്നുതന്നെ വിലക്കുറവും പ്രഖ്യാപിച്ചേക്കും എന്ന് ആണ് സൂചന .

 

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് നാലുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 82 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കുറച്ചിരുന്നു. ലിറ്ററിന് ഒരു രൂപയാണ് കുറച്ചിരുന്നത്.