പശുവിനെ സ്ഥിരമായി പീഡിപ്പിച്ചു വന്ന യുവാവ് ഒടുവില്‍ പശുവിന്റെ ഉടമ സ്ഥാപിച്ച സി.സി കാമറയില്‍ കുടുങ്ങി

single-img
17 October 2014

Cowപശുവിനെ സ്ഥിരമായി പീഡിപ്പിച്ചു വന്ന യുവാവ് ഒടുവില്‍ സി.സി കാമറയില്‍ കുടുങ്ങി. വയനാട്ടിലെ കാട്ടിക്കുളത്താണ് പശുപീഡകന്‍ പശുവിന്റെ ഉടമ സ്ഥാപിച്ച സി.സി കാമറയില്‍ കുടുങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ യുവാവിനെ പിടികൂടി പോലീസിനു കൈമാറി.

കാട്ടിക്കുളം ചേലൂര്‍ നേതാജി കോളനിയിലെ 24 കാരനായ ഒരു യുവാവിനെയാണ് മൃഗപീഡനത്തിന് അറസ്റ്റുചെയ്തത്. മാനന്തവാടി കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കാട്ടിക്കുളം സ്വദേശി തോമസ് എന്നയാളുടെ പശുവിനെയാണ് യുവാവ് സ്ഥിരമായി പീഡിപ്പിച്ച് വന്നത്.

കുറച്ചു ദിവസങ്ങളായി പശുവിന്റെ ജനനേന്ദ്രിയത്തില്‍ മുറിപ്പാടുകള്‍ കണ്ടതും കാലുകളില്‍ കയര്‍ മുറുക്കി കെട്ടിയതിന്റെ ഫലമായി ണ്ടായ പാടുകളുമാണ് സംശയത്തിന് ഇട നല്‍കിയത്. കഴിഞ്ഞ ദിവസം തൊഴുത്തില്‍ പുരുഷന്റെ അടിവസ്ത്രം കൂടി കണ്ടെത്തിയതോടെ തോമസ് ഇക്കാര്യം തന്റെ മരുമകനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് മരുമകന്‍ തൊഴുത്തില്‍ സിസിക്യാമറ സ്ഥാപിച്ചതോടെയാണ് നാടിനെ ഞെട്ടിപ്പിച്ച സത്യം വീട്ടുകാരും നാട്ടുകാരും മനസ്സിലാക്കിയത്. തുടര്‍ന്ന് തോമസും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.