എം ജി കോളേജിലെ അക്രമവുമായി ബന്ധപ്പെട്ട കേസ് പിൻവലിച്ചത് മാനുഷിക പരിഗണന കണക്കിലെടുത്ത് : മുഖ്യമന്ത്രി

single-img
17 October 2014

oഎം ജി കോളേജിലെ അക്രമവുമായി ബന്ധപ്പെട്ട കേസ് പിൻവലിച്ചത് മാനുഷിക പരിഗണന കണക്കിലെടുത്താണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി . കേസിൽ പെട്ട നിരപരാധിക്ക് സർക്കാർ സർവീസിൽ ജോലി ലഭിക്കുന്നതിന് വേണ്ടിയാണ് കേസ് പിൻവലിച്ചത്. ഒരാളുടെ കേസ് മാത്രമായി പിൻവലിക്കാൻ കഴിയാത്തതിനാലാണ് പൂർണമായും കേസ് പിൻവലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

 

പാലോട് രവി എം.എൽ.എ ശുപാർശ ചെയ്തത് അനുസരിച്ചാണ് കേസ് പിൻവലിച്ചത് എന്നും കേസ് പിൻവലിക്കുന്നതിൽ ആക്രമണത്തിന് ഇരയായ സി.ഐയ്ക്കും എതിർപ്പില്ലായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു