ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റ് : വിശാഖപട്ടണത്ത് നിന്നും എയര്‍ ഇന്ത്യ നാളെ മുതല്‍ സര്‍വ്വീസാരംഭിക്കും

single-img
17 October 2014

airആന്ധ്രപ്രദേശിനെ പിടിച്ചു കുലുക്കിയ ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റ് അടങ്ങിയതോടെ വിശാഖപട്ടണത്ത് നിന്നും എയര്‍ ഇന്ത്യ നാളെ മുതല്‍ സര്‍വ്വീസാരംഭിക്കും. നേരത്തെ ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റില്‍ വിശാഖപട്ടണം വിമാനത്താവളത്തിന് വന്‍ നാശനഷ്ടമാണുണ്ടായത്.

 

ടെര്‍മിനലിന്റെ മേല്‍ക്കൂരയടക്കം കാറ്റില്‍ പറന്നുപോയിരുന്നു. എന്നാല്‍ അതിവേഗത്തില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതിനാലാണ് എയര്‍ ഇന്ത്യയ്ക്ക് നാളെ മുതല്‍ സര്‍വ്വീസാരംഭിക്കാനാവുന്നത്. എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ തൊട്ടടുത്ത ദിനം മുതല്‍ സ്വകാര്യ വിമാനങ്ങളും സര്‍വ്വീസ് പുനരാരംഭിക്കും.