തങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാത്ത വൃദ്ധയെ പാർട്ടി പ്രവർത്തകർ മണ്ണെണ്ണ ഒഴിച്ച് തീയിട്ടു

single-img
17 October 2014

crimeതങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാത്ത വൃദ്ധയെ പാർട്ടി പ്രവർത്തകർ മണ്ണെണ്ണ ഒഴിച്ച് തീയിട്ടു. മഹാരാഷ്ട്രയിലെ ബാബുൽഗോൺ ഗ്രാമത്തിലാണ് സംഭവം നടന്നത്. 60 കാരിയായ ജെബുബായ് ബവലിനോട് ചില പാർട്ടി പ്രവർത്തകർ തങ്ങളുടെ സ്ഥാനാർത്ഥിക്ക് തന്നെ വോട്ട് ചെയ്യണമെന്ന് ആജ്ഞാപിച്ചിരുന്നു. കൂടാതെ വൃദ്ധ തങ്ങൾക്ക് തന്നെ വോട്ടിടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പാർട്ടി പ്രവർത്തകർ പോളിങ്ങ് ബൂത്തിൽ ആളുകളെ ഏർപ്പെടുത്തുകയും ചെയ്തു.

വോട്ടെടുപ്പിന് ശേഷം വൃദ്ധ തങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടിട്ടില്ലെന്ന് മനസ്സിലാക്കിയ പാർട്ടി പ്രവർത്തകർ ഇവരെ ക്രൂരമായി മർദ്ദിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീയിടുകയും ചെയ്തു. ഉടൻ തന്നെ വൃദ്ധയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുന്നതായി പോലിസ് പറഞ്ഞു.