സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു

single-img
17 October 2014

Kashi-Vishwanath-Temple-in-Varanasi സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗൺപത് ത്സയെയാണ് കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തത്.  ‘ആരും പൂജാരിക്കെതിരെ പരാതി നൽകിയിട്ടില്ലെന്നും. പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ ഫലമായി സെപ്റ്റംബർ 26ന് ഗൺപത് ത്സയുടെ ഭാഗത്ത് നിന്നും പുരോഹിതന് ചേരാത്ത രീതിയിലുള്ള പെരുമാറ്റം സ്ത്രീകൾക്ക് നേരെ ഉണ്ടായിട്ടുണ്ടെന്ന് മനസിലാവുകയും.

ഇതിനെ തുടർന്ന് ക്ഷേത്രഭരണ സമിതി തന്നെ നേരിട്ട് പോലീസിൽ അറിയിച്ച് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നെന്ന്’ ക്ഷേത്രാധികാരിയായ അജയ് കുമാർ അറിയിച്ചു. എന്നാൽ പൂജാരിയെ കുടുക്കാൻ വേണ്ടി ക്ഷേത്രഭരണ സമിതിയുടെ ഗൂഡാലോചനയാണിതെന്ന് ഗൺപത് ത്സയുടെ ബന്ധുക്കൾ ആരോപിക്കുന്നു.