കള്ളപ്പണം:മലക്കം മറിഞ്ഞ് മോദി സർക്കാർ;പേര് പുറത്തുവിടാനാവില്ലെന്ന് കേന്ദ്രം

single-img
17 October 2014

black-moneyവിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേര് പുറത്തിവിടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.പേര് വെളിപ്പെടുത്തുന്നത് ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ ലംഘനമാകുമെന്നാണ് കേന്ദ്രത്തിന്റ നിലപാട്.

വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം മടക്കിക്കൊണ്ടു വരുമെന്നും നിക്ഷേപകരായ ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്നുമുള്ള നിലപാടാണ് ബി.ജെ.പി നേരത്തെ സ്വീകരിച്ചിരുന്നത്. സമാന നിലപാട് ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ പ്രധാന വാഗ്ദാനമായി ബി.ജെ.പി നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു