എം.ജി. കോളേജിലെ സംഘട്ടനത്തെത്തുടർന്ന് നേതാക്കൾക്കെതിരെ എടുത്ത കേസ് പിൻവലിക്കാനുള്ള തീരുമാനത്തിൽ തനിക്ക് പങ്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

single-img
16 October 2014

tഎം.ജി. കോളേജിലെ സംഘട്ടനത്തെത്തുടർന്ന് എ.ബി.വി.പി, ആർ.എസ്.എസ് നേതാക്കൾക്കെതിരെ എടുത്ത കേസ് പിൻവലിക്കാനുള്ള തീരുമാനത്തിൽ തനിക്ക് പങ്കില്ലെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ . കേസ് പിൻവലിച്ചതാരാണെന്ന് ഫയൽ പരിശോധിച്ചാൽ അറിയാമെന്നും ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്റെ പേര് പറയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു .

 

അതേസമയം ഫയൽ പരിശോധിച്ച് ആരാണ് ഈ തീരുമാനം എടുത്തതെന്ന് കണ്ടെത്തണമെന്ന് സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടു.എം.ജി. കോളേജ് വിദ്യാർത്ഥി സംഘട്ടനത്തിനിടെ സി.ഐയെ ബോംബെറ‌ിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസാണ് പിൻവലിച്ചത്. എ.ബി.വി.പി, ആ‌ർ.എസ്.എസ് നേതാക്കൾ ഉൾപ്പെടെ 32 പേരാണ് പ്രതികളായി ഉണ്ടായിരുന്നത്.