ലഹരി മരുന്ന്‌ വില്‍പ്പനയെക്കുറിച്ച്‌ വിവരം നല്‍കിയ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണര്‍ അന്വേഷിക്കും

single-img
16 October 2014

kഉദയംപേരൂരില്‍ ലഹരി മരുന്ന്‌ വില്‍പ്പനയെക്കുറിച്ച്‌ വിവരം നല്‍കിയ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണര്‍ അന്വേഷിക്കും. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയാണ്‌ അന്വേഷണത്തിന്‌ നിര്‍ദ്ദേശം നല്‍കിയത്‌. ലഹരി മരുന്ന്‌ മാഫിയയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും രമേശ്‌ ചെന്നിത്തല അറിയിച്ചു.