ഐസിസിനെതിരെയുള്ള യു.എസ് സൈനിക നടപടിയുടെ പേര്; ‘ഓപ്പറേഷന്‍ ഇന്‍ഹരന്റ് റിസോള്‍വ്’

single-img
16 October 2014

isisവാഷിങ്ടണ്‍: സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്താൻ ഉദ്ദേശിക്കുന്ന ഐസിസ് തീവ്രവാദികള്‍ക്കെതിരെയുള്ള വ്യോമാക്രമണത്തിന് യു.എസ് സൈന്യം പേരിട്ടു. ഏതാനും ദിവസം മുമ്പാണ് ‘ഓപ്പറേഷന്‍ ഇന്‍ഹരന്റ് റിസോള്‍വ്’ എന്ന് പേരിടാന്‍ യു.എസ് സൈനിക നേതൃത്വം തീരുമാനിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥനായ ജനറല്‍ മാര്‍ട്ടന്‍ ഡംപ്‌സി അറിയിച്ചു.

നേരത്തേയും അമേരിക്ക തങ്ങൾ നടത്തുന്ന സൈനിക നടപടിക്ക് പേരു നൽകുന്ന പതിവുണ്ട്. ഇതിൽ ഓപ്പറേഷന്‍ ഇറാഖി ഫ്രീഡം എന്നായിരുന്നു 2003 ലെ ഇറാഖ് അധിനിവേശത്തിന് നല്‍കിയ പേര്. 2003 നും 2011 നും ഇടയില്‍ ഓപ്പറേഷന്‍ എയര്‍ബോണ്‍ ഡ്രാഗണ്‍, ഓപ്പറേഷന്‍ സോഡ മൗണ്ടന്‍ തുടങ്ങി അഞ്ഞൂറിലധികം സൈനിക നടപടികളാണ് യു.എസ് നടപ്പാക്കിയത്.