പ്രവാസികള്‍ക്ക്‌ വോട്ടവകാശം ഉറപ്പാക്കുന്നതിനുള്ള മാതൃകയായി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍

single-img
16 October 2014

evmപ്രവാസികള്‍ക്ക്‌ വോട്ടവകാശം ഉറപ്പാക്കുന്നതിനുള്ള മാതൃകയും ആയി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സുപ്രീം കോടതിയില്‍ . ഇലക്‌ട്രോണിക്‌ ബാലറ്റ്‌ ഉപയോഗിച്ച്‌ വോട്ട്‌ രേഖപ്പെടുത്തുന്നതാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ഒരു നിര്‍ദ്ദേശം. പ്രതിനിധിയെ ഉപയോഗിച്ച്‌ വോട്ട്‌ രേഖപ്പെടുത്തുന്നതാണ്‌ രണ്ടാമത്തെ മാതൃക.

 
ഇലക്‌ട്രോണിക്‌ ബാലറ്റ്‌ ഇമെയിലിലൂടെ പ്രവാസികള്‍ക്ക്‌ അയച്ചുകൊടുക്കും. വോട്ട്‌ രേഖപ്പെടുത്തിയ ശേഷം ബാലറ്റ്‌ തിരികെ അയച്ചാല്‍ മതിയാകും. ഇലക്‌ട്രോണിക്‌ ബാലറ്റില്‍ വോട്ട്‌ രേഖപ്പെടുത്താന്‍ പ്രായോഗിക ബുദ്ധിമുട്ട്‌ ഉള്ളവരെ ഉദ്ദേശിച്ചാണ്‌ രണ്ടാമത്തെ നിര്‍ദ്ദേശം. ഇത്തരം വോട്ടര്‍മാര്‍ക്ക്‌ വിശ്വസ്‌തരായ പ്രതിനിധികളെ നിയോഗിച്ച്‌ വോട്ട്‌ രേഖപ്പെടുത്താം.

 
ഇതോടെ പ്രവാസികളുടെ ദീര്‍ഘകാല ആവശ്യം യാഥാര്‍ത്ഥ്യമാകാന്‍ സാധ്യത തെളിഞ്ഞിരിക്കുകയാണ്‌. നിലവിൽ സമര്‍പ്പിക്കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമാകുമെന്ന പ്രതീക്ഷയിലാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍.