പി.കെയിൽ അനുഷ്ക ശർമ റേഡിയോയുമായി എത്തുന്നു

single-img
16 October 2014

aരാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം പി.കെയിൽ അമീർ ഖാൻ റേഡിയോ ഉപയോഗിച്ച് തന്റെ നഗ്നത മറച്ച് നിൽക്കുന്ന പോസ്റ്റർ ഇതിനോടകം ഏറെ ചർച്ചാ വിഷയമായതാണ്.

 
ഇപ്പോഴിതാ ചിത്രത്തിലെ നായികയായ അനുഷ്ക ശർമയും റേഡിയോയുമായി എത്തുന്നു. അമീറിന്റെ ആ റേഡിയോയുമായി എത്തുന്ന കാര്യം അനുഷ്ക തന്നെയാണ് വെളിപ്പെടുത്തിയത്. റേഡിയോയുമായി ഞാൻ നിങ്ങളുടെ മുന്നിൽ എത്തും എന്നാണ് അനുഷ്ക ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

 
ഇതോടെ അനുഷ്ക ഏത് കോലത്തിൽ വരുന്നു എന്ന് അറിയാനുള്ള ആകാംക്ഷയിൽ ആണ്
ബോളിവുഡ‌് സിനിമാ പ്രേമികൾ . ഡിസംബറിൽ ചിത്രം പ്രദർശനത്തിന് എത്തും.