സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു വിദ്യാര്‍ഥി മരിച്ചു

single-img
16 October 2014

noidaനോയ്ഡ: നോയ്ഡയില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു വിദ്യാര്‍ഥി മരിച്ചു. ബറോളയിലെ സെക്ടര്‍ 49 മേഖലയിലുള്ള രാംചന്ദ്ര ജൂനിയര്‍ ഹൈസ്‌കൂളിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പടെ 25 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ പരിക്കേറ്റവരെ ഡല്‍ഹി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിനു സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു മേല്‍ക്കൂര വിദ്യാര്‍ഥികളുടെ മേല്‍ പതിക്കുകയായിരുന്നു.