പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു; യുപിയിൽ സംഘര്‍ഷം

single-img
16 October 2014

bareily_ബറേലി: യുപിയിൽ  പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ബറേലിയിലെ പ്രേംനഗര്‍ മേഖലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ഒമ്പതാംക്ലാസുകാരിയായ ദളിത് പെണ്‍കുട്ടിയെ യുവാവ് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയതിനെ തുടര്‍ന്ന് യുവാവ് രക്ഷപെട്ടു.

പിന്നീട് കൂട്ടുകാരുമായി തിരികെയെത്തിയ യുവാവ് പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചതിനെ തുടർന്നാണ് സംഘര്‍ഷം ഉണ്ടായത്. ഇതേത്തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. യുവാവിന്റെ പിതാവിനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ യുവാവിനു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പട്ടികവര്‍ഗ സംരക്ഷണനിയമമനുസരിച്ച് യുവാവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.