മൈലാമ്മൂട് പമ്പ് ഹൗസ് അഴിമതിക്കേസിൽ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് തടവ്

single-img
16 October 2014

courtതിരുവനന്തപുരം: മൈലാമ്മൂട് പമ്പ് ഹൗസ് അഴിമതിക്കേസിൽ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് തടവ്. പത്ത് എന്‍ജിനീയര്‍മാരെയും കരാറുകാരെയുമാണ് രണ്ടുവര്‍ഷം തടവിനു ശിക്ഷിച്ചത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

എന്‍ജിനീയര്‍മാര്‍ ഒന്നേകാല്‍ ലക്ഷം രൂപയും കരാറുകാരന്‍ ഒരു ലക്ഷം രൂപയും പിഴ നല്കാനും കോടതി ഉത്തരവിട്ടു. ലോകബാങ്ക് സഹായത്തോടെ നടന്ന കൊല്ലം മൈലാമ്മൂടിലെ പമ്പ്ഹൗസ് നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു പരാതി.