കശ്മീരിലെ കാണപ്പെട്ട ഐസിസ് പതാകകള്‍ ആശങ്കയുണര്‍ത്തുന്നതായി ലഫ്. ജനറല്‍ സുബ്രത സാഹ

single-img
16 October 2014

ISIS Flagശ്രീനഗര്‍: കശ്മീരില്‍ അടുത്തിടെ കാണപ്പെട്ട ഐസിസ് പതാകകള്‍ ആശങ്കയുണര്‍ത്തുന്നതായി ലഫ്. ജനറല്‍ സുബ്രത സാഹ. ഐസിസിന് യുവജനങ്ങളെ വീഴ്ത്താന്‍ കഴിയുന്നുണ്ടെന്നും ഇത് ആശങ്കയുളവാക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. തന്റെ സംസ്ഥാനത്ത് ഐസിസ് സാന്നിധ്യം ഇല്ലെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല പറഞ്ഞതിനു പിന്നാലെയാണ് സാഹയുടെ പ്രസ്താവന.

കഴിഞ്ഞയാഴ്ച ഈദ് പ്രാര്‍ഥനകള്‍ക്കു ശേഷം ഒരു പൊതുവേദിയിലാണ് കുറച്ചുപേര്‍ പതാക വീശിയത്.
ഐസിസിന് കശ്മീരിലെ യുവജനങ്ങള്‍ക്കുമേല്‍ സ്വാധീമുണ്ടോയെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഭീകരസംഘടനയുടെ ഓണ്‍ലൈന്‍ റിക്രൂട്ടിങ്ങിനെ കുറിച്ച് ആശങ്കയുള്ളതായി ഇന്റലിജന്‍സും വ്യക്തമാക്കുന്നു.