സരിതയുടെ അശ്ലീലചിത്രം വിഡിയോ ചിത്രം; പത്തനംതിട്ട സി ഐ അന്വേഷിക്കും

single-img
16 October 2014

Sarithaപത്തനംതിട്ട: സരിതയുടെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ അശ്ലീലചിത്രം പ്രചരിക്കുന്ന സംഭവത്തെ കുറിച്ച് പത്തനംതിട്ട സി ഐ മനുരാജ് അന്വേഷിക്കും. ഐ ടി ആക്ട് 119 ബി പ്രകാരമാണ് കേസ്.ഇന്നലെ സരിത പത്തനംതിട്ട സി ജെ എം കോടതിയില്‍ ചിത്രം സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. പരാതിയില്‍ ചിത്രത്തിന്റെ ഉറവിടം കണ്ടെത്തണമെന്നായിരുന്നു ആവശ്യം.

അശ്ലീലദൃശം നവമാധ്യമത്തില്‍ അപ്‌ലോഡ് ചെയ്യുന്നതും അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതും കാണുന്നതും ഐ ടി ആക്ട് പ്രകാരം കുറ്റകരമാണ്. കൂടാതെ ദൃശങ്ങള്‍ മൊബൈല്‍ ഫോണുകളിലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലോ സൂക്ഷിക്കുന്നതും കുറ്റകരമാണ്. എന്നാല്‍ നവ്യമാധ്യങ്ങളിലൂടെ ലക്ഷക്കണക്കിനു പേരാണ് ചിത്രം ഷെയര്‍ ചെയ്തതിനാല്‍ ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. അതേസമയം ചിത്രത്തിന്റെ ഉറവിടം വിദേശത്ത് നിന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.