പ്രതിഷേധങ്ങൾക്കിടയിൽ ജവഹര്‍ സ്‌കൂള്‍ തുറന്നു

single-img
16 October 2014

Jawahar-English-Medium-schoതിരുവനന്തപുരം: വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടെന്ന ആരോപണത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ കുടപ്പനക്കുന്ന് ജവഹര്‍ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തനം തുടങ്ങി. ഒരുവിഭാഗം ആളുകൾ പ്രതിഷേധങ്ങളുമായി എത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കോടതി വിധി വന്നതിനു ശേഷമേ തുറക്കാന്‍ പാടുള്ളൂ എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധവുമായെത്തിയവരെ രാവിലെ പോലീസ് സ്‌കൂള്‍ പരിസരത്ത് തടഞ്ഞു.

സ്‌കൂള്‍ തുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികല ബുധനാഴ്ച വിദ്യാഭ്യാസമന്ത്രിക്ക് അപ്പീല്‍ നല്‍കിയിരുന്നു. വിദ്യാഭ്യാസ മന്ത്രി അപ്പീല്‍ സ്വീകരിക്കുകയും മുഖ്യമന്ത്രിയുടെ കൂടി അംഗീകാരത്തോടെ സ്‌കൂള്‍ തുറക്കാനുള്ള ഉത്തരവ് പുറത്തിറക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കു നിര്‍ദേശം നല്‍കുകയായിരുന്നു. സ്‌കൂള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാര്‍ഥികളും കഴിഞ്ഞ ദിവസം കളക്ടറേറ്റിനു മുന്നില്‍ സമരം നടത്തുകയും ചെയ്തിരുന്നു.