ചതുഷ്‌കോണ മത്സരം നടക്കുന്ന മഹാരാഷ്ട്രയിലും ത്രികോണ മത്സരം നടക്കുന്ന ഹരിയാനയിലും വോട്ടെടുപ്പ് ആരംഭിച്ചു

single-img
15 October 2014

voteചതുഷ്‌ക്കോണ മല്‍സരം നടക്കുന്ന മഹാരാഷ്ട്രയിലും ത്രികോണ മല്‍സരം നടക്കുന്ന ഹരിയാനയിലും വോട്ടെടുപ്പിന് തുടക്കമായി. മഹാരാഷ്ട്രയില്‍ എട്ടേകാല്‍ കോടി വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ ബുധനാഴ്ച പോളിംഗ് ബൂത്തിലെത്തുന്നത്. 288 മണ്ഡലങ്ങളിലായി 4120 സ്ഥാനാര്‍ഥികളാണ് ഇവിടെ മല്‍സരരംഗത്തുള്ളത്. നിയമസഭയ്‌ക്കൊപ്പം ബീഡ് മണ്ഡലത്തിലെ ലോക്‌സഭ ഉപതിരഞ്ഞെടുപ്പും ഇന്നു നടക്കും.

ഹരിയാനയില്‍ ആകെയുള്ള 90 മണ്ഡലങ്ങളിലായി 1351 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.