തൃശൂർ മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥികളും ഹൗസ് സർജൻമാരും സമരം അവസാനിപ്പിച്ചു

single-img
15 October 2014

trisurതൃശൂർ മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥികളും ഹൗസ് സർജൻമാരും ചൊവ്വാഴ്ച മുതൽ ആരംഭിച്ച സമരം അവസാനിപ്പിച്ചു. മുടങ്ങിയ സ്റ്റൈഫന്ര് വിതരണം ചെയ്യാൻ ധാരണയായതിനെ തുട‌ർന്നാണ് സമരം പിൻവലിച്ചത്. 315 പി.ജി സ്റ്റുഡന്റ്സും 150 ഹൗസ് സർജൻസുമാണ് രാവിലെ മുതൽ പണിമുടക്ക് ആരംഭിച്ചത്. പി.ജി സ്റ്റുഡന്റ്സിന് 32,000 രൂപ മുതൽ 34,000 രൂപ വരെയും ഹൗസ് സർജൻസിന് 15,000 രൂപയുമാണ് സ്റ്റൈപ്പെൻഡ് നൽകുന്നത്.