വാട്‌സ് ആപ്പിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ സരിത കോടതിയില്‍ പരാതി നല്‍കി

single-img
15 October 2014

saritaവാട്‌സ് ആപ്പിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സോളാര്‍ തട്ടിപ്പുകേസ്‌ പ്രതി സരിത എസ്‌.നായര്‍ പത്തനംതിട്ട സിജെഎം കോടതിയില്‍ പരാതി നല്‍കി. പരാതിയെ കുറിച്ച്‌ അന്വേഷിക്കാന്‍ കോടതി പോലീസിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കുറ്റക്കാര്‍ക്കെതിരെ ഐ.ടി ആക്‌ട് പ്രകാരം കേസെടുക്കണമെന്നാണ്‌ സരിത നല്‍കിയ പരാതിയില്‍ പറയുന്നത്‌.

 

അതേസമയം സംഭവത്തില്‍ തനിക്ക്‌ ചിലരെ സംശയമുണ്ടെന്നും പോലീസിന്‌ മൊഴി നല്‍കുമ്പോള്‍ സംശയമുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞിട്ടുണ്ട്‌.ഒക്‌ടോബര്‍ 12 നാണ്‌ സരിതയുടെ നഗ്ന ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിച്ചു തുടങ്ങിയത്‌. താന്‍ ആത്മഹത്യ ചെയ്യണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ സംഭവത്തിന്‌ പിന്നിലെന്ന്‌ സരിത പ്രതികരിച്ചിരുന്നു.