മഹാരാഷ്ട്രയിലും ഹരിയാനയിലും മികച്ച പോളിംഗ്

single-img
15 October 2014

An armed Indian policeman (L) stands guaനിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും കനത്ത പോളിംഗ്. ഉച്ചയ്ക്ക് ശേഷം മൂന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം ഹരിയാനയില്‍ പോളിംഗ് 50 ശതമാനം കടന്നു. മഹാരാഷ്ട്രയില്‍ 46 ശതമാനമാണ് പോളിംഗ്. ഉയര്‍ന്ന പോളിംഗ് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന നിഗമനത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം.

മഹാരാഷ്ട്രയില്‍ പ്രമുഖരെല്ലാം രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിമാരായ പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍, മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ, കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഭാര്യ അഞ്ജലിക്കൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, അഭിഷേക് ബച്ചന്‍, ജയ ബച്ചന്‍, അനുപം ഖേര്‍ തുടങ്ങിയ പ്രമുഖരും വോട്ടവകാശം വിനയോഗിച്ചു.