സഹപ്രവര്‍ത്തകയെ ചുംബിച്ച കമിതാക്കാളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പണി കിട്ടി

single-img
15 October 2014

policeസഹപ്രവര്‍ത്തകയെ ചുംബിക്കുന്നത് ഒരു കുറ്റമാണോ? എന്തായാലും പരസ്പരം ചുംബിച്ച കമിതാക്കാളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം ജോലി നഷ്ട്ടപെട്ടു . പൊലീസ് യൂനിഫോമില്‍ ഇവര്‍ പരസ്പരം ചുംബിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് കളി കാര്യമായത്.

 
അതേസമയം ഈ യുവ പൊലീസ് ഉദ്യോഗസ്ഥരുടെ ചുംബനരംഗം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഇവരുടെ സഹപ്രവര്‍ത്തകനായ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും പിരിച്ചു വിട്ടിട്ടുണ്ട്. താന്‍സാനിയയിലെ വടക്കു പടിഞ്ഞാറന്‍ പ്രദേശമായ കഗേരയിലാണ് സംഭവം.

 
പൊലീസിന്റെ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചുവെന്നാരോപിച്ചാണ് അധികാരികള്‍ ഇവര്‍ക്കെതിരെ നടപടിയെടുത്തത്.