ആമിര്‍ ഖാന്റെ പിറകെ പികെ റേഡിയോയുമായി അനുഷ്‌കാ ശര്‍മ്മ വാട്‌സ് ആപ്പിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു;

single-img
15 October 2014

Anushka Sharmaഅര്‍ദ്ധനഗ്‌നനായി കൈയ്യിലൊരു റേഡിയോയും പിടിച്ച് എത്തിയ ആമിറിന്റെ പികെ പോസ്റ്റര്‍ തരംഗവും വിവാദവുമായിരുന്നു. പിന്നാലെ ചിത്രത്തിലെ നായിക അനുഷ്‌ക ശര്‍മയും റേഡിയോയുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തി ഞെട്ടിപ്പിക്കാന്‍ പോകുകയാണ്. അനുഷ്‌ക തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

വരുന്ന ഒക്‌ടോബര്‍ 16ന് വാട്‌സാപ്പിലൂടെ റേഡിയോയും ആയി ഞാന്‍ നിങ്ങളുടെ മുന്നിലെത്തുമെന്നാണ് അനുഷ്‌ക പറയുന്നത്. മാത്രമല്ല ആ വേഷത്തില്‍ തന്നെ കാണാന്‍ ‘പികെ ഫോണ്‍ നമ്പറും അനുഷ്‌ക പോസ്റ്റ് ചെയ്ത വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.