പെട്രോൾ ലിറ്ററിന് ഒരു രൂപ കുറച്ചു

single-img
15 October 2014

pപെട്രോൾ ലിറ്ററിന് ഒരു രൂപ എണ്ണക്കമ്പനികൾ കുറച്ചു. പുതിയ വില ചൊവ്വാഴ്ച അർദ്ധരാത്രി നിലവിൽ വരും.
അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് കണക്കിലെടുത്താണ് ഇതെന്ന് അധികൃതർ അറിയിച്ചു. സെപ്റ്റംബർ 30ന് പെട്രോൾ വില 65 പൈസ കുറച്ചിരുന്നു.കേരളത്തിൽ ഒരു രൂപയിൽ കൂടുതൽ വിലവ്യത്യാസമുണ്ടാകും. എന്നാൽ ഡീസൽ വിലയിൽ മാറ്റമില്ല. അതേസമയം മഹാരാഷ്ട്ര-ഹരിയാന തിരഞ്ഞെടുപ്പു കഴിഞ്ഞാൽ ഡീസലിനും വില കുറയ്ക്കുമെന്നാണ് സൂചന.