സംസ്ഥാന തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു നേട്ടം

single-img
15 October 2014

ldfകഴിഞ്ഞ ദിവസം നടന്ന സംസ്ഥാന തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു നേട്ടം. 16 മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എട്ടിടത്ത് വിജയിച്ചു എല്‍ഡിഎഫ് നേട്ടമുണ്ടാക്കി. യുഡിഎഫ് ഏഴും ബിജെപി ഒരിടത്തും വിജയിച്ചു. 12 ഗ്രാമ പഞ്ചായത്ത് മണ്ഡലങ്ങളിലും രണ്ട് ബ്ലോക്ക് പഞ്ചായത്ത് മണ്ഡലങ്ങളിലും രണ്ട് മുനിസിപാലിറ്റി മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്.