ഇന്ത്യന്‍ സൂപ്പര്‍ ലീഗ്:കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലനങ്ങള്‍ക്ക് ഇനി പയ്യനാട് സ്റ്റേഡിയം വേദിയാകും

single-img
15 October 2014

kഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലനങ്ങള്‍ക്ക് ഇനി മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം വേദിയാകും. ഗുവാഹാട്ടിയിലെ ആദ്യ മത്സരത്തിന് ശേഷം ടീം ബുധനാഴ്ച്ച രാവിലെ 11 മണിയോടെ മഞ്ചേരിയിലെത്തി.

 

ഫെഡറേഷന്‍ കപ്പ് മത്സരങ്ങള്‍ക്ക് വേദിയായ പയ്യനാട്ടെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തിലാണ് പരിശീലനം നടത്തുന്നത്. ഐ.എസ്.എല്‍ ആരംഭിക്കുന്നതിന് മുമ്പ് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു പരിശീലനം നടത്തിയിരുന്നത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമാണ് ടീമിന്റെ ഹോം ഗ്രൗണ്ട്.

 

അതേസമയം ഫുട്‌ബോളിന് ഏറെ ആരാധകരുളള മലപ്പുറം ജില്ലയില്‍ പരിശീലനം നടത്തുന്നത് വഴി ആരാധകരെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് മാനേജ്‌മെന്റ് കണക്കുകൂട്ടുന്നുണ്ട്. കൊച്ചിയിലെ ഹോം മത്സരങ്ങള്‍ക്ക് കൂടുതല്‍ കാണികളെ പ്രതീക്ഷിക്കുന്നത് മലപ്പുറത്തുനിന്നാണ്. മികച്ച സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും പയ്യനാട്ടുണ്ട്.

 

ഫെഡറേഷന്‍ കപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് റെക്കോഡ് ജനക്കൂട്ടമാണ് കളികാണാനെത്തിയത്. ഇതെല്ലാം പരിശീലനത്തിന് മഞ്ചേരി തിരഞ്ഞെടുക്കാന്‍ കാരണമായി.