സ്ത്രീകള്‍ക്ക് ജീന്‍സും പര്‍ദ്ദയും വേണ്ട എന്നതാണ് എം.ഇ.എസിന്റെ നിലപാട്: ഡോ.ഫസല്‍ ഗഫൂര്‍

single-img
15 October 2014

fസ്ത്രീകള്‍ക്ക് ജീന്‍സും പര്‍ദ്ദയും വേണ്ട എന്നതാണ് എം.ഇ.എസിന്റെ നിലപാടെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍ . ജീന്‍സും പര്‍ദ്ദയും വ്യക്തിത്വം നഷ്ടപ്പെടുത്തുമെന്നും ഈജിപ്ത്, തുര്‍ക്കി, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ മുസ്ലിം വനിതകള്‍ മുഖം മറയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 
സമദൂരമല്ല സമ അടുപ്പ സിദ്ധാന്തമാണ് എം.ഇ.എസിന്റേത്. നല്ല കലകളെ പ്രോത്സാഹിപ്പിക്കുന്നതും ആഭാസകലകളെ വെറുക്കുന്നതുമാണ് എം.ഇ.എസിന്റെ നയമെന്നും ഡോ.ഫസല്‍ ഗഫൂര്‍ പറഞ്ഞു.എം.ഇ.എസ്. കൊണ്ടോട്ടി താലൂക്ക് കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.