എക്‌സിറ്റ്‌പോള്‍ ഫലങ്ങൾ ബി.ജെ.പിക്ക് അനുകൂലം ,ആര്‍ക്കും കേവല ഭൂരിപക്ഷമില്ല

single-img
15 October 2014

bjp....നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. രു സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെയാണ് എക്സിറ്റ് ഫലങ്ങൾ പുറത്തുവന്നത്.

 
എതിരാളികളെക്കാൾ ബി.ജെ.പി ഏറെ മുൻതൂക്കം നേടുമെന്ന് ഫലങ്ങളെല്ലാം പ്രവചിക്കുന്പോൾ രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി കേവല ഭൂരിപക്ഷത്തിലേക്ക് എത്തുമെന്നാണ് ‘ന്യൂസ്24-ടുഡേയ്സ് ചാണക്യ’ സർവേ വിലയിരുത്തുന്നത്. മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് 129 സീറ്റുകളും ശിവസേനയ്ക്ക് 56 സീറ്റുകളും കോണ്‍ഗ്രസിന് 43 സീറ്റുകളും എന്‍.സി.പിക്ക് 36 സീറ്റുകളും എം.എന്‍.എസിന് 12 സീറ്റുകളും ലഭിക്കുമെന്ന് സി വോട്ടര്‍ എക്‌സിറ്റ് പോള്‍ പറയുന്നു.

bjp

 

സി വോട്ടര്‍ എക്‌സിറ്റ് പോള്‍ പ്രകാരം ഹരിയാനയില്‍ ബി.ജെ.പിക്ക് 37 സീറ്റും ഐ.എന്‍.എല്‍.ഡിക്ക് 28 സീറ്റും കോണ്‍ഗ്രസിന് 15 സീറ്റും എച്ച്.ജെ.സിക്ക് ആറു സീറ്റും മറ്റുള്ളവര്‍ക്ക് നാല് സീറ്റും ലഭിക്കും. ഇരു സംസ്ഥാനങ്ങളിലും ആര്‍ക്കും കേവലഭൂരിപക്ഷമുണ്ടാകില്ലെന്നും സര്‍വേ പറയുന്നു. രണ്ട് സംസ്ഥാനങ്ങളിലും ഒക്ടോ.19നാണ് വോട്ടെണ്ണൽ.