സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് നല്‍കേണ്ടെന്ന് ഹൈക്കോടതി

single-img
15 October 2014

kerala-high-courtസ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് നല്കരുതെന്നും ഇതു സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് നവംബര്‍ 15-നകം പിന്‍വലിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സ്വകാര്യ ബസുകളുടെ സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് കാലാവധി അവസാനിക്കുമ്പോള്‍ ആ സര്‍വീസ് കെഎസ്ആര്‍ടിസിക്ക് ഏറ്റെടുക്കാമെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേയ്ക്ക് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‌കേണ്‌ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ജീവനക്കാരുടെയും ബസുകളുടെയും കുറവുണ്‌ടെന്ന് ന്യായം പറഞ്ഞ് ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.