സി.ഐയെ ബോംബെറിഞ്ഞ എ.ബി.വി.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് അവരുടെ അപേക്ഷയെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചു

single-img
15 October 2014

Polഎബിവിപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളായ തിരുവനന്തപുരം എം.ജി.കോളജില്‍ നടന്ന പേരൂര്‍ക്കട സിഐയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി സംഘട്ടനം പരിഹരിക്കാന്‍ പോയ സിഐ മോഹനന്‍നായര്‍ക്കെതിരെ പ്രവര്‍ത്തകര്‍ ബോംബ് എറിഞ്ഞ കേസാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്.

എം.ജി. ജോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം നടക്കുന്നുവെന്നറിഞ്ഞെത്തിയ മോഹനന്‍ നായര്‍ക്കുനേരെ കോളജിനകത്തുനിന്നും അക്രമികള്‍ ബോബെറിയുകയായിരുന്നു. ബോംബേറില്‍ കാലിന് ഗുരുതരമായ പരിക്കേറ്റ മോഹനന്‍ നായര്‍ മാസങ്ങളോളം ആശുപത്രിയിലും ഒരു വര്‍ഷത്തോളം അവധിയില്‍ കഴിഞ്ഞ ശേഷമാണ് ജോലിക്ക് വീണ്ടും പ്രവേശിച്ചത്. ആക്രമണത്തില്‍ ശാരീരിക അസ്വസ്ഥകള്‍ അനുഭവിക്കുന്ന മോഹനന്‍ ഇന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ്.

ബോംബെറിഞ്ഞ കേസില്‍ 32 ആര്‍ എസ്.എസ്.എബിവിപി പ്രര്‍ത്തകര്‍ക്കെതിരെയാണ് പേരൂര്‍ക്കട പൊലീസ് അന്ന് കേസെടുക്കുകയും കാമ്പസില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ആയുധങ്ങങ്ങളും കണ്ടെത്തിയിരുന്നു. കന്റോണ്‍മെന്റ് അസി.കമ്മീഷണര്‍ ഹരിദാസാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

എന്നാല്‍ ഇപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അപേക്ഷയെ തുടര്‍ന്നാണ് കേസ് പിന്‍വലിച്ചതെന്നാണ് ഭാഷ്യം. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അഭിഭാഷക തിരുവനന്തപുരം അഡീഷണല്‍ സെഷന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. പലപ്രാവശ്യം കോടതി നോട്ടീസ് അയച്ചിട്ടും സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് മോഹനന്‍നായര്‍ കോടതിയിലെത്തിയിരുന്നില്ല.