ക്ലാസില്‍ വൈകിയെത്തിയ കുട്ടികളെ കൊണ്ട് പ്രധാന അധ്യാപിക മൂത്രപ്പുര കഴുകിച്ചെന്ന് പരാതി

single-img
15 October 2014

toiletകൊല്ലം: ക്ലാസില്‍ വൈകിയെത്തിയ കുട്ടികളെ കൊണ്ട് പ്രധാന അധ്യാപിക മൂത്രപ്പുര കഴുകിച്ചെന്ന് പരാതി. കൊല്ലം മൈലാപ്പൂര്‍ എകെഎംഎച്ച്എസിലെ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ നാല് കുട്ടികളാണ് മൂത്രപ്പുര കഴുകിച്ചുവെന്ന പരാതി നല്കിയിരിക്കുന്നത്.

രാവിലെ 11.30 ഓടെ സ്കൂളിലെത്തിയ കുട്ടികളോട് മൂത്രപ്പുര കഴുകിയിട്ട് ക്ലാസില്‍ കയറിയാല്‍ മതിയെന്ന് പ്രധാന അധ്യാപിക നിര്‍ദ്ദേശിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. എന്നാല്‍ ഈ പരാതി വ്യാജമാണെന്നും. പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഈ കുട്ടികളെ കഴിഞ്ഞ ദിവസം ശാസിച്ചതിനെ തുടർന്ന് പ്രകോപിതരായ കുട്ടികള്‍ മനപൂര്‍വം സ്‌കൂളില്‍ താമസിച്ചു വരികയായിരുന്നെന്നും. കുട്ടികളെ കൊണ്ട് മൂത്രപ്പുര കഴുകിച്ചിട്ടില്ലെന്നും പുല്ല് പറിപ്പിക്കുകയാണ് ചെയ്തതെന്നുമാണ് പ്രധാന അധ്യാപികയുടെ വിശദീകരണം.