കന്നട സംസാരിക്കാത്തതിന് മണിപ്പൂരി വിദ്യാർത്ഥിയെ മർദ്ദിച്ചു; ഇത് ചൈനയല്ല, കർണ്ണാടകത്തിൽ കന്നടയാണ് സംസാരിക്കേണ്ടതെന്നും അക്രമികൾ

single-img
15 October 2014

manipuri-studentകന്നട സംസാരിക്കാത്തതിന് മണിപ്പൂരി വിദ്യാർത്ഥിയെ മർദ്ദിച്ചു. ബാംഗ്ലൂറിലാണ് സംഭവം നടന്നത്. 26 കാരനായ മൈക്കിൾ ലംജതാങ്ങ് ഹോകിപിനെ കുറച്ചുപേർ ചേർന്ന് മുഖത്തും മറ്റു ശരീരഭാഗങ്ങളിലും മാരകമായി മർദ്ദിക്കുകയായിരുന്നു. മൈക്കിളിനോട് അക്രമി സംഘം കന്നടയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അവരിൽ നിന്നും ഒഴിഞ്ഞുമാറിയ മൈക്കിളിനെ അവർ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു.

താരു ഭാഷ സംസാരിക്കുന്ന മൈക്കിളിനോട് ഇത് ചൈനയല്ലെന്നും കർണ്ണാടകത്തിൽ കന്നട സംസാരിക്കണമെന്നും അല്ലാത്ത പക്ഷം ഇവിടുന്നു പോകണമെന്ന് അക്രമികൾ ആക്രോഷിച്ചു.  മൈക്കിളിന്റെ മുഖത്ത് അഞ്ച് തുന്നികെട്ടുകളുണ്ട്. കൂടാതെ മൈക്കിളിന് ഒപ്പമുണ്ടായിരുന്ന കൂട്ടുകാർക്ക് നിസാരമായ പരിക്കേറ്റിട്ടുണ്ട്. ”തങ്ങൾ ഇന്ത്യാക്കാരാണെന്നും.

തങ്ങളുടെ മുഖം തെക്കേ ഇന്ത്യാകാരിൽ നിന്നും വ്യത്യസ്ഥമായത് കൊണ്ട് ഇവിടുള്ളവർ തങ്ങളെ ഇന്ത്യാകാരായി കണക്കാക്കുന്നില്ലെന്നും. മുഖത്തിന്റെ പേരിൽ തങ്ങളെ ആക്രമിക്കുന്നത് ഇത് ആദ്യമായല്ലെന്നും’ മൈക്കിളിന്റെ സുഹൃത്ത് പറയുന്നു.

അക്രമികളിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും എ.സി.പി അലോക് കുമാർ അറിയിച്ചു.