ചായക്കടക്കാരന് രാജ്യത്തിന്റെ പ്രധാനമന്ത്രി ആകാമെങ്കില്‍ തനിക്കും മുഖ്യമന്ത്രിയാകാമെന്ന് ഉദ്ധവ് താക്കറെ

single-img
15 October 2014

uddhavചായക്കടക്കാരന് രാജ്യത്തിന്റെ പ്രധാനമന്ത്രി ആകാമെങ്കിൽ തനിക്കും മുഖ്യമന്ത്രിയാകാമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. താക്കറേമാർ ഇതുവരക്കും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലെങ്കിലും കർത്തവ്യത്തിൽ നിന്നും തങ്ങൾ ഒരിക്കലും പിന്നോട്ട് പോകില്ലെന്നും. മോഡിയെപ്പോലെ വെറും സാധാരണക്കാരനായ ചായക്കടക്കാരന് ഇന്ത്യയുടെ പ്രധാനമന്ത്രി ആകാമെങ്കിൽ തനിക്കും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകാമെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറഞ്ഞു.

ബുധനാഴ്ച പുറത്തിറങ്ങുവാന്‍ ഇരിക്കുന്ന ശിവസേനയുടെ മുഖപത്രമായ സാംനയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയിരിക്കുന്നത്. ബുധനാഴ്ച തന്നെയാണ് മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പു നടക്കുന്നത്. മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സീറ്റ് വിഭജന ചര്‍ച്ചകളിലെ തര്‍ക്കങ്ങളെ തുടര്‍ന്നാണ് 25 വര്‍ഷം നീണ്ടു നിന്ന ശിവസേന-ബിജെപി സഖ്യം വഴിപിരിഞ്ഞത്.