16 കാരിയായ വളർത്തുമകൾ ദമ്പതികളെ മൃഗീയമായി കൊലപ്പെടുത്തി

single-img
15 October 2014

crimeവഡോദരയിൽ 16 കാരി തന്റെ വളർത്തച്ഛനേയും വളർത്തമ്മയേയും മൃഗീയമായി കൊലപ്പെടുത്തി.  സംഭവവുമായി ബന്ധപ്പെട്ട് പ്ലസ് വൺ വിദ്യാർത്ഥിനിയായ സപന പുരിയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദമ്പതികൾ കഴിഞ്ഞ ആഗസ്റ്റ് 3 നാണ് കൊല്ലപ്പെടുന്നത്. എന്നാൽ പോലീസ് വിവരമറിയുന്നത് കഴിഞ്ഞ തിങ്കളാഴിച്ചയാണ്. ദമ്പതികളെ കാണാനില്ലെന്ന് കാണിച്ച് അവരുടെ ബന്ധു നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ അഴുകി തുടങ്ങിയ ശരീരം വീട്ടിൽ നിന്നും കണ്ടെത്തിയത്.

പെൺകുട്ടിയുടെ പ്രണയത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് കാമുകന്റെ സഹായത്തോടെ തന്റെ വളർത്ത് മാതാപിതാക്കളെ കൊന്നതെന്ന് പ്രാധമിക അന്വേഷണത്തിൽ പോലീസ് പറയുന്നു.

കൊലപാതത്തിന് ശേഷം സപനയും കാമുകനും പലതവണ വീട്ടിൽ എത്തിയിരുന്നെന്നും. മൃതദേഹങ്ങൾ മറവ് ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് മൃതദേഹത്തിൽ ആസിഡ് ഒഴിക്കുകയും ചെയ്തു. റൂമിൽ നിന്നും ദുർഗന്ധം പുറത്ത് വരാതിരിക്കാൻ വേണ്ടി റൂം ഫ്രഷ്നർ അടിക്കുകയും ചെയ്തു.

ആഹാരത്തിൽ ഉറക്ക ഗുളിക ചേർത്ത് നൽകിയ ശേഷം ദമ്പതികളെ കുത്തികൊലപ്പെടുത്തിയതെന്ന് പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തി.

രണ്ട് മാസം പ്രായമുള്ളപ്പോഴാണ് പെൺകുട്ടിയെ ദമ്പതികൾ ദത്തെടുക്കുന്നത്.