സർക്കാർ സ്കൂളിൽ നടത്തിയ വൈദ്യപരിശോധനയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയാണെന്ന് കണ്ടെത്തി

single-img
15 October 2014

rapeസർക്കാർ സ്കൂളിൽ നടത്തിയ വൈദ്യപരിശോധനയിൽ 13 കാരി ഗർഭിണിയാണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം ചൊവ്വാഴിച്ച ബീഹാറിലെ നരൈനിയ ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ ഡോക്ടർമാർ നടത്തിയ വൈദ്യപരിശോധനയിലാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ 6 മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

ഉടൻ തന്നെ ഡോക്ടർമാർ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പോലീസെത്തി പെൺകുട്ടിയെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യപരിശോധനക്ക് വിധേയമാക്കി.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്കൂളിന് സമീപം കച്ചവടം നടത്തുന്ന റാം നരേഷ് പ്രസാദിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.