എബോളയെ തുടച്ചു നീക്കാന്‍ സുക്കര്‍ബര്‍ഗിന്റെ വക 153 കോടി രൂപ

single-img
15 October 2014

Sukenലോകത്ത് പടര്‍ന്നു പിടിക്കുന്ന എബോള വൈറസിനെ തുടച്ചു നീക്കാന്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗും രംഗത്തിറങ്ങി. എബോള വൈറസ് ബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന യുഎസ് സംഘത്തിന് 153 കോടി രൂപ സംഭവന കൈമാറിക്കൊണ്ടാണ് സുക്കര്‍ബര്‍ഗ് തന്റെ പങ്കാളിത്തം അറിയിച്ചത്. എബോള വൈറസിനെ നാം നിയന്ത്രണത്തിലാക്കണം. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കില്‍ എബോള വൈറസ് കൂടുതല്‍ പേരിലേക്കു പടരുമെന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ചിലാണ് എബോള പടരുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം പശ്ചിമ ആഫ്രിക്കയില്‍ ഇതിനോടകം 4,000 ലധികം പേരാണ് എബോള വൈറസ് ബാധിച്ച് മരിച്ചത്.