ഇക്കാര്യങ്ങള്‍ ചെയ്താല്‍ ഇനി നിങ്ങളുടെ കംപ്യൂട്ടറിലും വാട്‌സ് ആപ്പ് ഉപയോഗിക്കാം

single-img
14 October 2014

whatsapp-for-pc-640x330മൊബൈല്‍ ഫോണുകളില്‍ ജനപ്രതീയില്‍ മുന്നില്‍ നില്‍ക്കുന്ന വാട്ട്‌സ്ആപ്പ് ഇനി കംപ്യൂട്ടറിലും ഉപയോഗിക്കാം. എക്‌സ്പി, വിന്‍ഡോസ് വിസ്റ്റ, വിന്‍ഡോസ്8, വിന്‍ഡോസ് 8.1 എന്നീ ഓപ്പറേറ്റിംഗ് സിംസ്റ്റങ്ങളില്‍ ഇനി മുതല്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാം. ഇനിപറയുന്ന കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ മതി.

ആദ്യം ആന്‍ഡ്രോയിഡ് ഇമുലേറ്റര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ബ്ലൂസ്റ്റാക് ആപ്പ് പ്ലയര്‍ എന്നു കണ്ടാല്‍ അതുതന്നെ തെരഞ്ഞെടുക്കാം. മൊബൈല്‍ഫോണും അരികിലുണ്ടാവണം. ഇനി സെറ്റപ്പ് ഫയര്‍ റണ്‍ ചെയ്യുക. അപ്പോള്‍ ആപ്പ് സ്റ്റോര്‍ ആക്‌സസും ആപ്പ് നോട്ടിഫിക്കോഷനുമൊക്കെ ആവശ്യപ്പെടും. അതെല്ലാം ഓ.കെ. ചെയ്ത് മുന്നോട്ട് പോകുക. ഈ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകാന്‍ മിനിട്ടുകള്‍ എടുക്കും.

ഫൈനല്‍ റണ്ണില്‍ ബ്ലൂസ്റ്റാക് ഫുള്‍സ്‌ക്രീന്‍മോഡിലേക്കു മാറും. ഈസമയം, വാട്ട്‌സ്ആപ്പിന്റെ എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്തു ഡബിള്‍ക്ലിക്ക് ചെയ്യണം. ബ്ലൂസ്റ്റാക്ക് ആപ്പ് പ്ലയറിലേക്കാണ് വാട്ട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത്. ഡൗണ്‍ലോഡ് പൂര്‍ത്തിയായാല്‍ ബ്ലൂസ്റ്റാക്കില്‍ ആപ്പുകളുടെ ഒരു നീണ്ട നിരതന്നെ പ്രത്യക്ഷപ്പെടും. ഇവയില്‍ വാട്ട്‌സ് ആപ്പുമുണ്ടാകും. മൊബൈല്‍ നമ്പര്‍ നല്കി ആപ്പ് വെരിഫൈ ചെയ്യാം. മൊബൈലില്‍ എസ്എംഎസ് എത്തുമ്പോള്‍ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു.

ഇനി വോയിസ് വേരിഫിക്കേഷന്‍ സൗകര്യത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്താന്‍ കോള്‍മീ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. വേരിഫിക്കേഷന്‍ കോഡ് ഇംഗ്ലീഷില്‍ ഓര്‍മിപ്പിക്കാഒരു കോള്‍ വരും. കോഡ് നമ്പര്‍ വാട്ട്‌സ്ആപ്പില്‍ എന്റര്‍ ചെയ്യാം. ഒരു കാര്യം ശ്രദ്ധിക്കാനുള്ളത് കമ്പ്യൂട്ടറിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ പേരുവിവരങ്ങള്‍ കാണില്ല. ടോപ് റൈറ്റ് കോണ്‍ടാക്ട് ലിസ്റ്റില്‍ എന്റര്‍ ചെയ്തു ടൈപ്പ് ചെയ്തുതന്നെ ചേര്‍ക്കേണ്ടി വരും എന്നുള്ളതാണ്. ഈ കാര്യങ്ങള്‍ മറ്റു ഡിവൈസുകളില്‍ ലിസ്റ്റായി കാണുകയുമില്ല.

വാട്ആപ്പില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ അംഗമാണെങ്കിലും അതും കാണില്ല. മാത്രമല്ല, മൊബൈലിലും പിസിയിലും ഒരേസമയം വാട്ട്‌സ് ആപ്പ് ഉപയോഗിക്കാനാവില്ല. ഡെസ്‌ക്‌ടോപ്പില്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ മൊബൈലില്‍ ലഭിക്കുന്ന മെസേജുകള്‍ നില്‍ക്കും. പിസിയില്‍നിന്നു മൊബൈലിലേക്ക് വാട്ട്‌സ്ആപ്പ് ജോലികള്‍ കൈമാറുന്ന കുറഞ്ഞ സമയം 20 മിനിറ്റാണെന്നുള്ളതും ഓര്‍മ്മയില്‍ വേണം.